27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
June 10, 2024
May 8, 2024
May 8, 2024
April 15, 2024
April 8, 2024
April 8, 2024
March 29, 2024
March 27, 2024
March 23, 2024

അഴിമതി ആരോപണം: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിലും പരിസരത്തും സിബിഐ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2024 1:58 pm

കിരു ജലവൈദ്യുത പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയുള്‍പ്പെടെ 29 സ്ഥലങ്ങളില്‍ സിബിഐ പരിശോധന. 

ഒന്നിലധികം നഗരങ്ങളിലെ 30 സ്ഥലങ്ങളിൽ 100 ഓളം ഉദ്യോഗസ്ഥരുമായിട്ടാണ് സിബിഐ റെയ്ഡ് നടത്തിയത്. കിരു ഹൈഡ്രോ ഇലക്‌ട്രിക് പവർ പ്രോജക്ടിന്റെ (എച്ച്ഇപി) 2,200 കോടി രൂപയുടെ പ്രവൃത്തികള്‍ അനുവദിച്ചതിൽ അഴിമതി നടന്നുവെന്നതാണ് കേസ്. 

2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ ജമ്മു കശ്മീർ ഗവർണറായിരുന്ന മാലിക്, പദ്ധതിയെക്കുറിച്ചുള്ള ഫയലുകൾ ഉൾപ്പെടെ രണ്ട് ഫയലുകൾ ക്ലിയർ ചെയ്യുന്നതിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം വാങ്ങിയതായാണ് ആരോപണം.

കിരു ഹൈഡ്രോ ഇലക്ട്രിക് പവർ പ്രോജക്ടിന്റെ (എച്ച്ഇപി) സിവിൽ പ്രവൃത്തികളുടെ ഏകദേശം 2,200 കോടി രൂപയുടെ കരാർ 2019 ൽ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിലെ ക്രമക്കേടുകളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സിബിഐ നേരത്തെ പറഞ്ഞിരുന്നു.

ചെനാബ് വാലി പവർ പ്രോജക്ട്‌സ് (പി) ലിമിറ്റഡിൻ്റെ മുൻ ചെയർമാൻ നവിൻ കുമാർ ചൗധരി, മറ്റ് മുൻ ഉദ്യോഗസ്ഥരായ എം എസ് ബാബു, എം കെ മിത്തൽ, അരുൺ കുമാർ മിശ്ര, പട്ടേൽ എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ജനുവരിയിൽ അഞ്ച് പേരുടെ വീടുകളിൽ ഏജൻസി പരിശോധന നടത്തിയിരുന്നു.

Eng­lish Sum­ma­ry: Cor­rup­tion alle­ga­tion: CBI raids res­i­dence and premis­es of for­mer Jam­mu and Kash­mir Gov­er­nor Satya Pal Malik

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.