27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025

തവിഞ്ഞാൽ പഞ്ചായത്തിൽ ‘അഴിമതിയും ഭരണ സ്തംഭനവും’: സിപിഐ

Janayugom Webdesk
മാനന്തവാടി
October 3, 2023 4:05 pm

യുഡിഎഫ് നേതൃത്വം നല്‍കുന്ന തവിഞാൽ പഞ്ചായത്ത് അഴിമതിയിൽ മുങ്ങിയിരിക്കുകയാണന്നും കോൺഗ്രസ് അംഗങ്ങളുടെ അഭിപ്രായ ഭിന്നതമൂലം ഭരണസമതി യോഗം പോലും നടക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ നിന്ന് കോൺഗ്രസ് അംഗങ്ങൾ പലരും വിട്ടുനിന്നുവെന്നും സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി കുറ്റപ്പെടുത്തി. 

പഞ്ചായത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്ന പൊതു ജനം ദുരിതത്തിലാണ്. ഭരണസമതിയോഗത്തിൽ കൈയ്യാങ്കളിയും മർദ്ദനവുമാണ് നടക്കുന്നത്. ഊമക്കത്ത് വിവാദം സംബന്ധിച്ച് പോലിസ് അന്വേഷിക്കണമെന്നും വനിതകളെ അനാവശ്യമായ വിവാദത്തലേക്ക് കൊണ്ട് വരുന്നത് തെറ്റാണനും കുറ്റക്കാർ ആരായലും ശക്തമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മനേഷ്ലാൽ, ടി നാണു, ദിനേശ്ബാബു, മുസ്തഫ തലപ്പുഴ, രാഹുൽ വാളാട്, ഹംസ പൈനാംപാലം ശശി കഴുക്കോട്ടുർ എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: ‘Cor­rup­tion and gov­er­nance dead­lock’ in Tavin­jal pan­chay­at: CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.