26 April 2024, Friday

Related news

April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024

കോവിഡ് വർധന; കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2022 5:38 pm

കോവിഡ് കേസുകളിലെ വർധന തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്നാണ് നിർദേശം. കേരളത്തിന് പുറമെ തമിഴ്നാട് , കര്‍ണാടകം , തെലങ്കാന , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി രാജ്യമെമ്പാടും കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ധനയു ണ്ടായതായി കത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ പ്രതിവാര കോവിഡ് കേസുകളുടെ എണ്ണം 4139 ല്‍ നിന്നും 6556 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.

11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്, കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിശോധന, ചികിത്സ, വാക്സിനേഷന്‍ എന്നിവയ്ക്ക കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി  രാജന്‍ ഖോബ്രഗഡെയ്ക്കയച്ച കത്തില്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്.

കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

Eng­lish summary;covid increase; Let­ter from the Union Min­istry of Health to Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.