ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹർ ഘർ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ നിതിൻ പട്ടേൽ അടക്കം അഞ്ച് പേർക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നിതിൻ പട്ടേലിനെ പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
Stray cow attacks Gujarat’s former Deputy CM Nitin Patel during “Har Ghar Tiranga” yatra in Mehsana. pic.twitter.com/pwlmqRi7nT
— Saral Patel (@SaralPatel) August 13, 2022
English Summary: Cow attacks former minister during Har Ghar Tiranga rally, video
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.