21 May 2024, Tuesday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

കുഴി മാത്രമല്ല പ്രശ്നം, പൈപ്പ് പൊട്ടലും വ്യാപകം; ആലുവയില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ച് സിപിഐ

Janayugom Webdesk
ആലുവ 
August 17, 2022 10:23 pm

വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ സിപിഐയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ആലുവ മുനിസിപ്പാലിറ്റി മൂന്നാം വാർഡിലെ കോൺവെന്റ് റോഡ് സെക്കന്റിലും ജിസിഡിഎ റോഡിലും പൈപ്പ്ലൈൻ പൊട്ടിക്കിടക്കുന്നത് പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് വാർഡ് കൗൺസിലർ പറഞ്ഞു. സ്കൂളിന് ചേർന്നുള്ള വഴി ആയതിനാൽ വിദ്യാർത്ഥികൾക്കടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. പൈപ്പ് പൊട്ടിയത് റോഡ് തകരുന്നതിനും കാരണമാണ്.

പൈപ്പ് ലൈൻ ഉടനടി ശരിയാക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സിപിഐ നേതാക്കൾക്ക് ഉറപ്പ് നൽകി.
ഉപരോധത്തിന് സിപിഐ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, മുനിസിപ്പാലിറ്റി കൗൺസിലർ വി എൻ സുനീഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ എ സഹദ്, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ.സത്താർ, ജോബി മാത്യു, ഹിജാസ്, ഷെരീഫ്, നിജോ ജോളി എന്നിവർ നേതൃത്വം നൽകി.

Eng­lish Summary:CPI block­ades Assis­tant Exec­u­tive Engi­neer in Aluva
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.