21 May 2024, Tuesday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 8, 2024
April 6, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024

ഐക്യദാര്‍ഢ്യവുമായി സിപിഐ(എം) സഖാക്കള്‍

Janayugom Webdesk
വിജയവാഡ
October 15, 2022 9:17 pm

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഐ(എം) സഖാക്കളുടെ അഭിവാദ്യ പ്രകടനം ശ്രദ്ധേയമായി. പ്രതിനിധി സമ്മേളന വേദിയില്‍ ഉയര്‍ന്നത് ഐക്യ സന്ദേശം. ആ സന്ദേശമുള്‍ക്കൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം സിപിഐയുടെ പടുകറ്റന്‍ റാലിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സിപിഐ(എം) സഖാക്കളെത്തിയത്.

സിപിഐ(എം) പതാകയും ബാനറും ഏന്തി വിവിധ ഇടങ്ങളില്‍ നിന്ന് നല്‍കിയ അഭിവാദ്യത്തിന് പ്രത്യഭിവാദ്യം അര്‍പ്പിച്ച് സിപിഐ നേതാക്കളും സാഹോദര്യത്തിന് മാറ്റ്പകര്‍ന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വസ്തുതകള്‍ വളച്ചൊടിച്ച് സിപിഐയുടെ മഹാറാലിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ചില കോണുകളില്‍ നിന്ന് ശ്രമങ്ങളുണ്ടായി. അതേസമയം ഇടതുജനാധിപത്യ ശക്തികളുടെ ഐക്യനിരയുടെ അനിവാര്യത ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലഘട്ടമെന്നതിനാല്‍ ഐക്യദാര്‍ഢ്യത്തിന് പ്രസക്തിയേറി.

Eng­lish Sum­ma­ry: CPI(M) com­rades in solidarity
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.