10 November 2024, Sunday
KSFE Galaxy Chits Banner 2

ക്രിമിനല്‍ നടപടി ഭേദഗതി പാസായി

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2022 11:24 pm

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് വിവാദമായ ക്രിമിനല്‍ പ്രൊസീജര്‍ (ഐഡന്റിഫിക്കേഷന്‍) ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ സഭ ശബ്ദവോട്ടില്‍ തള്ളി. കുറ്റവാളികളുടെ വിരലടയാളം, കാലടയാളം, ഫോട്ടോ, കണ്ണുകള്‍, ഡിഎന്‍എ ഉള്‍പ്പെടെ ജീവശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അനുമതി നല്‍കുന്ന ബില്ലാണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. പുതിയ നിയമ പ്രകാരം കയ്യക്ഷരം, ഒപ്പ് എന്നിവയ്‌ക്കൊപ്പം സിആര്‍പിസി നിയമത്തിന്റെ 53, 53 എ വകുപ്പുകള്‍ അനുശാസിക്കുന്ന കുറ്റവാളികളെ സംബന്ധിക്കുന്ന തെളിവുകള്‍ കോടതിയുടെ അനുമതി ഇല്ലാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശേഖരിക്കാന്‍ ഇതോടെ അധികാരം ലഭിക്കും. 

കുറ്റവാളികളുടെ സമഗ്ര വിവരങ്ങള്‍ പൊലീസിന് ഇനിമുതല്‍ അവരുടെ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്താനും അന്വേഷണം വേഗത്തിലാക്കാനും പുതിയ നിയമം മൂലം കഴിയുമെന്ന് ബില്ല് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു. മനുഷ്യാവകാശ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന പല വിദേശ രാജ്യങ്ങളിലും സമാനമായ നിയമങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ നടപ്പിലുണ്ടെന്നും അമിത് ഷാ ന്യായീകരിച്ചു. 

കേസന്വേഷണം സ്വകാര്യ മേഖലയിലേക്ക് കൈമാറാനാണ് സര്‍ക്കാരിന്റെ പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. പുതിയ നിയമ പ്രകാരം കൊടും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മാത്രം വിവരങ്ങളേ ശേഖരിക്കാവൂ എന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികള്‍ സഭ ശബ്ദവോട്ടില്‍ തള്ളി. പ്രധാനമന്ത്രി മോഡിക്കെതിരെ കേസുകള്‍ ഉണ്ടെന്ന പ്രതിപക്ഷ പരാമര്‍ശം സ്പീക്കര്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. 

Eng­lish Summary:Criminal Pro­ce­dure Amend­ment passed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.