15 November 2024, Friday
KSFE Galaxy Chits Banner 2

ഭരണകൂടത്തെ വിമര്‍ശിച്ചു; പ്രശസ്ത ഇറാന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ

പത്ത് വര്‍ഷം മുന്നെയെടുത്ത കേസിലാണ് ജാഫര്‍ പനാഹിക്കെതിരെ നടപടി.
Janayugom Webdesk
July 20, 2022 2:56 pm

ഭരണകൂടത്തെ വിമര്‍ശിച്ചതിന് പ്രശസ്ത ഇറാന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക്(62) ആറ് വര്‍ഷത്തെ തടവ് ശിക്ഷ. പത്ത് വര്‍ഷം മുന്നെയെടുത്ത കേസിലാണ് ജാഫര്‍ പനാഹിക്കെതിരെ നടപടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മറ്റ് 2 സംവിധായകരെ ഇറാന്‍ അടുത്തിടെ തടവിലാക്കിയിരുന്നു. തടവില്‍ കഴിയുന്ന മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച ജയിലിലെത്തിയപ്പോഴാണ് പനാഹിയെ അറസ്റ്റ് ചെയ്തത്.

മെയില്‍ അബദാനില്‍ കെട്ടിടം തകര്‍ന്ന് 40 പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണ് മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നിവരെ ജയിലിലടച്ചത്. 2011‑ലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരില്‍ പനാഹിക്ക് 6 വര്‍ഷം തടവുശിക്ഷ വിധിച്ചത്. അന്നു 2 മാസം തടവില്‍ കഴിഞ്ഞ ശേഷം ഉപാധികളോടെ മോചിപ്പിച്ചിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെന്‍സര്‍ഷിപ് എന്നിവയിലേക്ക് ചൂണ്ടി പനാഹി നിര്‍മിച്ച ചലച്ചിത്രങ്ങളാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ദ് വൈറ്റ് ബലൂണ്‍, ദ് സര്‍ക്കിള്‍, ഓഫ്‌സൈഡ്, ടാക്‌സി എന്നിവയാണ് പനാഹിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Eng­lish sum­ma­ry; crit­i­cized the admin­is­tra­tion; Famous Iran­ian direc­tor Jafar Panahi sen­tenced to six years in prison

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.