14 November 2024, Thursday
KSFE Galaxy Chits Banner 2

മുന്ന കൊലക്കേസിൽ 30 വർഷത്തിന് ശേഷം നിർണായക തെളിവ്

Janayugom Webdesk
കൊച്ചി
April 22, 2022 7:18 pm

അബ്കാരി കരാറുകാരൻ മുന്നയുടെ കൊലപാതകത്തിൽ 30 വർഷത്തിന് ശേഷം നിർണായക തെളിവായി ഫംഗസ് കയറിയ ഒരു വീഡിയോ കാസറ്റ് സിബിഐ കണ്ടെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ അബ്കാരി കരാറുകാരൻ കെ ജി മുന്ന കൊലക്കേസിലാണ് നിർണായക തെളിവായി കാസറ്റ് മാറിയത്.

സിആർപിസി സെക്ഷൻ 161 പ്രകാരം പ്രധാന ദൃക്സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയ ഉള്ളടക്കമാണ് വീണ്ടെടുക്കാൻ അനുമതി ലഭിച്ചത്. “വർഷങ്ങളായി വിദേശത്ത് കഴിയുന്ന ദൃക്സാക്ഷിയുടെ മൊഴി ഏറെ പരിശ്രമത്തിനൊടുവിലാണ് ശേഖരിച്ചത്. 2004 ഒക്ടോബർ 31‑ന് ഒരു സിബിഐ ഉദ്യോഗസ്ഥൻ ഖത്തറിൽ പോയി ഇന്ത്യൻ എംബസി ഓഫീസിൽ വച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു.

സാക്ഷി അറിയാതെ ഈ വിസ്താരം വീഡിയോ കാസറ്റിൽ പകർത്തി കോടതിയിൽ ഹാജരാക്കി. താൻ മുന്നയെ അനുഗമിച്ചിട്ടുണ്ടെന്നും സംഭവത്തിന് മുഴുവൻ താൻ സാക്ഷിയായിരുന്നെന്നും സാക്ഷി അന്ന് മൊഴി നൽകിയിരുന്നു. 2022 മാർച്ച് 28ന് നടന്ന വിസ്താരത്തിനിടെ സാക്ഷി കൂറുമാറിയതിനെത്തുടർന്ന് കാസറ്റിലെ തെളിവുകൾ കേസിൽ സുപ്രധാനമായി മാറി”, സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏപ്രിൽ 11ന് സിബിഐ പ്രത്യേക കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിന് ശേഷം കാസറ്റിലെ ഉള്ളടക്കം വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ സിബിഐ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിഡിയോ കാസറ്റിലെ ഉള്ളടക്കം തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന പ്രതിയുടെ എതിർപ്പ് വകവയ്ക്കാതെയാണ് വിവരങ്ങൾ വീണ്ടെടുക്കാൻ കോടതി അനുമതി നൽകിയത്. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വച്ച് സിബിഐ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തെന്നും എംബസി ഓഫീസറുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയെന്നും സാക്ഷി കോടതിയിൽ സമ്മതിച്ചു. എന്നാൽ ഇത് നിർബന്ധത്തിന് വഴങ്ങി താൻ തൽകിയ മൊഴിയാണെന്നാണ് ഇയാൾ പറയുന്നത്.

1992 ഏപ്രിൽ 11നാണ് മുന്നയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ അംബാസിഡർ കാറിൽ കണ്ടത്. സ്പിരിറ്റ് ഉപയോഗിച്ച് കത്തിച്ച മൃതദേഹം കാറിന്റെ ഇടതുവശത്തെ മുൻ സീറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കൊലക്കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ മുൻ എംഎൽഎയും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 21 പ്രതികളെ സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. ബിസിനസ് വൈരാഗ്യത്തെ തുടർന്ന് മുൻ എംഎൽഎ പി കുമാരന്റെ സഹോദരനും മദ്യവ്യവസായിയുമായ പി വിജയൻ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ.

Eng­lish summary;Crucial evi­dence after 30 years in the Munna mur­der case

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.