25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 11, 2025
February 10, 2025
February 3, 2025

കൊച്ചിയില്‍ മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

Janayugom Webdesk
കൊച്ചി
December 23, 2021 2:38 pm

ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയ കൊച്ചിയില്‍ കസ്റ്റംസിന്റെ റെയ്ഡ്. മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകളിലായിരുന്നു പരിശോധന.പുതുവര്‍ഷ പാര്‍ട്ടികളില്‍ മയക്കുമരുന്ന് സാന്നിധ്യം തടയുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഇസ്രായേലി ഡിജെയായ സജങ്കയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകളിലായിരുന്നു പരിശോധന. അന്ന് ഈ പാര്‍ട്ടി കസ്റ്റംസും എക്‌സൈസും ഇടപെട്ട് തടഞ്ഞിരുന്നു. സ്‌പെയ്‌നില്‍നിന്ന് മാരകമായ സിന്തറ്റിക് ലഹരി ഉത്പന്നം സംഘം ഇറക്കുമതി ചെയ്തതായി റെയ്ഡില്‍ കണ്ടെത്തി.

പാലാരിവട്ടത്തെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ചരസ്സ് അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിനെ തുടര്‍ന്ന് രണ്ടുപേര്‍ ഒളിവിലാണ്. ബെംഗളൂരുവില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും കൊച്ചിയില്‍ റെയ്ഡ് തുടരും.
eng­lish summary;Customs raids homes of drug deal­ers in Kochi
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.