March 26, 2023 Sunday

Related news

March 19, 2023
March 16, 2023
March 10, 2023
March 3, 2023
February 13, 2023
February 12, 2023
February 10, 2023
February 6, 2023
January 29, 2023
January 10, 2023

സഫ്ദർജംഗ് ആശുപത്രിയിലും സൈബര്‍ ആക്രമണം

Janayugom Webdesk
ന്യൂഡൽഹി
December 4, 2022 9:43 pm

കഴി‍ഞ്ഞ മാസം സൈബർ ആക്രമണം നേരിട്ടതായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രി. എന്നാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഹോസ്പിറ്റലിന് നേരിട്ട സൈബർ ആക്രമണം പോലെ ഇത് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. 

സൈബർ ആക്രമണം നേരിട്ട എയിംസിലെ സെർവറുകൾ 11ാമത്തെ ദിവസവും തകരാറിലാണ്. ഇതിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയിലെ ഒപിഡി സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. റാൻസംവേറല്ല ആക്രമണത്തിന് പിന്നിലെന്നും ഒരു ദിവസം മാത്രമാണ് സെർവർ പ്രവർത്തനരഹിതമായതെന്നും അധികൃതർ അറിയിച്ചു. 

കഴിഞ്ഞ മാസം എയിംസ് ആശുപത്രിക്ക് നേരെയുണ്ടായ സൈബർ ആക്രമണം ഹോങ്കോങില്‍ നിന്നാണെന്ന് അന്വേഷണ സംഘങ്ങള്‍ കരുതുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ ഹാക്കർമാർ ചോർത്തിയിട്ടുണ്ട്. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും വ്യക്തിഗത വിവരങ്ങളും, രക്തദാതാക്കൾ, ആംബുലൻസുകൾ, വാക്സിനേഷൻ, പരിചരണം നൽകുന്നവർ, ജീവനക്കാരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവയെക്കുറിച്ചുള്ള അഡ്മിനിസ്ട്രേറ്റീവ് റെക്കോഡുകളും ഹാക്കർമാർ ചോർത്തിയിരുന്നു. ഏകദേശം 3–4 കോടി രോഗികളുടെ രേഖകൾ അപഹരിക്കപ്പെട്ടതായി സംശയിക്കുന്നുണ്ട്. 

Eng­lish Summary:Cyber ​​attack on Saf­dar­jung Hos­pi­tal as well
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.