ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ പൊലീസിന് ലഭിച്ചേക്കും. ശരീരത്തിൽ വിഷാംശം ഉണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തുന്നതിനായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണസംഘം. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് ലാബിലാണ് രാസപരിശോധന നടക്കുക.
മകളുടെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഏതറ്റം വരെയും പോകുമെന്ന് റിഫയുടെ മാതാപിതാക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സങ്കീർണതകൾ പരിശോധിച്ച ശേഷമായിരിക്കും മെഹ്നാസിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളുവെന്നാണ് സൂചന.
English summary;Death of Rifa Mehnu; The police may receive the postmortem report tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.