26 April 2024, Friday

കേന്ദ്ര ജീവനക്കാരുടെ ഡിഎ, ഡിആര്‍ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2021 10:35 pm

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ എന്നിവ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 28 ശതമാനത്തിന് പുറമെയാണ് മൂന്ന് ശതമാനം വര്‍ധനവിന് കൂടി അംഗീകാരം നല്‍കിയിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്.
47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണംലഭിക്കും. ഇതിലൂടെ കേന്ദ്ര ഖജനാവിന് പ്രതിവര്‍ഷം 9488.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ അലവന്‍സുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത നിരക്ക് 17 ശതമാനമാണ്. 2019 ജൂലൈ മാസം മുതല്‍ ഈ നിരക്കാണ് പ്രാബല്യത്തിലുള്ളത്. 2020 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുടിശ്ശിക നല്‍കില്ല എന്നും ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 2020 ജനുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം ഉയര്‍ത്തിയിരുന്നു. 2020 ജൂണ്‍ മാസത്തില്‍ മൂന്നു ശതമാനവും ഉയര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ നാല് ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈ മാസത്തിലെ മൂന്നു ശതമാനം വര്‍ധനവും ചേരുമ്പോള്‍ ക്ഷാമബത്ത 31 ശതമാനമായി ഉയരും.
eng­lish summary;DA and DR of cen­tral employ­ees increased by three per cent
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.