24 April 2025, Thursday
KSFE Galaxy Chits Banner 2

24 മണിക്കൂറിൽ രാജ്യത്ത് 11,451 കോവിഡ് രോഗികള്‍ ; 266 മരണം

Janayugom Webdesk
ന്യൂഡൽഹി
November 8, 2021 11:14 am

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,451 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,43,66,987 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്കു പ്രകാരം കഴിഞ്ഞ ദിവസത്തെ കണക്കിൽ നിന്നും 5.5 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 1,42,826 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 262 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

13,204 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 3,37,63,104 ആയി ഉയർന്നു. 98.24 ശതമനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
eng­lish summary;daily covid updates kerala
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.