7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025

രാജ്യത്ത് 90 ശതമാനം മേഖലകളിലും അപകടകരമായ ഉഷ്ണതരംഗ സാധ്യത

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2023 9:21 pm

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്ത് ഇടയ്ക്കിടെ ഗുരുതര ഉഷ്ണതരംഗം സംഭവിക്കുന്നുവെന്നും രാജ്യത്തിന്റെ 90 ശതമാനം മേഖലയും ഉഷ്ണതരംഗ സാധ്യതയുള്ള അപകടമേഖലയാണെന്നും പുതിയ പഠനം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രമിത് ദേബാനന്ദും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഡല്‍ഹി മേഖല പൂര്‍ണമായി ഗുരുതര ഉഷ്ണതരംഗത്തിന് വിധേയമാകുന്നുണ്ട്. യുഎന്നിന്റെ സുസ്ഥിര വികസനമെന്ന ലക്ഷ്യം നേടുന്നതില്‍ ഉഷ്ണതരംഗങ്ങള്‍ ഇന്ത്യക്ക് വെല്ലുവിളിയാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയില്‍ നിന്നും ഉയര്‍ന്ന ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വകുപ്പ് ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. 50 വര്‍ഷത്തിനിടെ 17,000ത്തിലധികം പേര്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ 13 പേര്‍ ഉഷ്ണതരംഗം മൂലം മരിച്ചതാണ് രാജ്യത്ത് ഒന്നിച്ച്‌ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവഹാനിക്കിടയാക്കിയ സംഭവം. 1971 മുതല്‍ 2019 വരെ 706 തവണ ഉഷ്ണതരംഗങ്ങള്‍ ഇന്ത്യയില്‍ അനുഭവപ്പെട്ടതായാണ് കണക്ക്. 

ഹീറ്റ് ഇന്‍ഡെക്സ് പ്രകാരം ഇന്ത്യയുടെ 90 ശതമാനം ഭാഗവും അപകടകരമായ ഉഷ്ണ തരംഗം സംഭവിക്കുന്ന മേഖലയാണെന്ന് പഠനത്തില്‍ പറയുന്നു. ഉഷ്ണവും ആര്‍ദ്രതയും കണക്കിലെടുത്ത്, ചൂട് എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ ബാധിക്കുന്നതെന്ന് കണക്കാക്കുന്നതാണ് ഹീറ്റ് ഇന്‍ഡെക്സ്. താപനില സമതലങ്ങളില്‍ കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസിലും തീരപ്രദേശങ്ങളില്‍ കുറഞ്ഞത് 37 ഡിഗ്രി സെല്‍ഷ്യസിലും മലയോര പ്രദേശങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസിലും എത്തുമ്പോള്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. ഉഷ്ണതരംഗം ബാധിക്കുന്നതിനെ നേരിടാന്‍ ഇന്ത്യ തയാറാകാത്തിടത്തോളം കാലം സുസ്ഥിര വികസനമെന്ന ലക്ഷ്യം അകലെയായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഉഷ്ണതരംഗങ്ങള്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ നാലര ശതമാനം വരെ ഇടിവിന് കാരണമാകുന്നതായി മുമ്പ് പഠനം പുറത്തുവന്നിരുന്നു. 

Eng­lish Summary;Dangerous heat wave is like­ly in 90 per­cent of the country

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.