മാനന്തവാടി എസ് & എസ് ടയര്‍ വര്‍ക്സ് കടയുടെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടന്‍കുന്ന് മിയ മന്‍സില്‍ സലീം (33) നെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കടയില്‍ നിന്നും സെപ്റ്റംബര്‍ 27 ന് നാല് വടിവാളുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സലീമിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു. അന്ന് മുതല്‍ ഒളിവിലായിരുന്ന സലീം ഇന്ന് മാനന്തവാടി സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ അറസ്റ്റിന് ശേഷം ടയര്‍ കടയിലും, വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനന്തവാടി സി ഐ അബ്ദുള്‍ കരീം, എസ് ഐ സനല്‍, ജൂനിയര്‍ എസ് ഐ സാബു, എ എസ് ഐമാരായ മെര്വിന് ഡിക്രൂസ്, സജി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
English Summary: Deadly weapons found in shop: Popularfront leader arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.