24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 9, 2022
November 9, 2022
November 4, 2022
November 4, 2022
November 1, 2022
November 1, 2022
October 31, 2022
October 31, 2022
October 31, 2022
October 31, 2022

ഷാരോണ്‍ രാജിന്റെ മരണം; പെണ്‍സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകും

Janayugom Webdesk
തിരുവനന്തപുരം
October 30, 2022 8:30 am

പാറശാലയിലെ ഷാരോണ്‍ രാജിന്റെ മരണത്തിന് പിന്നില്‍ തുടരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഷാരോണിന്റെ വനിതാ സുഹൃത്ത് ഇന്ന് ഹാജരാകും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്താനാണ് നിര്‍ദ്ദേശം. ജ്യൂസ് വാങ്ങി നല്‍കിയ ബന്ധുവിനോടും വനിതാ സുഹൃത്തിന്റെ മാതാപിതാക്കളോടും ഹാജരാകാന്‍ നിര്‍ദേശിച്ചു. ഷാരോണിന്റെ മരണം അന്വേഷിക്കുന്നത് ജില്ലാ ക്രൈംബ്രാഞ്ചാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ഷാരോണിൻ്റെ പിതാവ് പറഞ്ഞു. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടൈന്നും റൂറൽ എസ്പി ശിൽപ പറഞ്ഞു.

ഡിവൈഎസ്പി ജോൺസൺൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അതേസമയം പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമായില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഷാരോൺ പെൺകുട്ടിയോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചു എന്നാണ് വീട്ടിൽ പറഞ്ഞത്. ജ്യൂസിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പെൺകുട്ടി ഷാരോണിനോട് പറയുന്നതും വാട്സ്ആപ്പ് സന്ദേശത്തിലുണ്ട്. 

Eng­lish Summary:Death of Sharon Raj; The girl­friend will appear before the inves­ti­gat­ing team today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.