24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 9, 2022
November 9, 2022
November 4, 2022
November 4, 2022
November 1, 2022
November 1, 2022
October 31, 2022
October 31, 2022
October 31, 2022
October 31, 2022

ഷാരോണ്‍ മരണം; പോസ്റ്റുമോര്‍ട്ടത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്ന് റൂറല്‍ എസ് പി

Janayugom Webdesk
തിരുവനന്തപുരം
October 29, 2022 7:48 pm

പാറശാലയിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കഴിച്ച യുവാവ്‌ മരിച്ച സംഭവത്തിൽ ദുരൂഹതയകറ്റാൻ പ്രത്യേകാന്വേഷണ സംഘം. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി കെ ജെ ജോൺസന്റെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുകയെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശില്പ അറിയിച്ചു.

പാറശാല സ്വദേശി ഷാരോൺ രാജ്‌ കളിയിക്കാവിളയിലെ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന്‌ ഇക്കഴിഞ്ഞ 14ന്‌ കഷായവും ജ്യൂ­സും കഴിച്ച ശേഷമാണ്‌ അസുഖ ബാധിതനായതും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതും. റെക്കോഡ് പുസ്തകം തിരികെ വാങ്ങാൻ സുഹൃത്തിനൊപ്പമാണ്‌ ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തിയത്‌. പിന്നീട്‌ ഛർദ്ദിച്ച്‌ അവശനായ ഷാരോണിനെ പാറശാലയിലെ ആ­ശുപത്രിയിലും തുടർന്നുള്ള ദിവസങ്ങളിൽ വലിയതുറ, തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രികളിലും ചികിത്സിച്ചു. 17നാണ്‌ മെ­ഡിക്കല്‍ കോളജ്‌ ആശുപത്രിയിൽ എത്തിച്ചത്‌.
പൊലീസ്‌ ഷാരോണിന്റെ മൊഴിയെടുത്തെങ്കിലും ആരെയും സംശയമുള്ളതായി ഇയാൾ പറഞ്ഞിരുന്നില്ല. മജിസ്ട്രേറ്റ്‌ നടത്തിയ മൊഴിയെടുപ്പിലും ആരെയും സംശയമില്ലെന്ന്‌ ആവർത്തിച്ചു. ചികിത്സയിലിരിക്കെ 25നാണ്‌ ഷാരോൺ മരിക്കുന്നത്‌. 26ന്‌ അ­സ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും എന്തെങ്കിലും വിഷാംശം അകത്തുചെന്നതിന്‌ തെളിവുകൾ കിട്ടിയിരുന്നില്ല. ആന്തരികാവയവങ്ങൾ ഫോറൻസിക്‌ ലാബിൽ വിശദപരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ഷാരോണിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയാരോപിച്ചതോടെയാണ്‌ കേസ്‌ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘത്തിന്‌ കൈമാറാൻ തീരുമാനമെടുത്തതെന്ന് ജില്ലാ പൊലീസ്‌ മേധാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ ദുരൂഹതയുണ്ടെന്ന് പൊലീസും സംശയിക്കുന്നുണ്ട്‌. വീട്ടിൽ വന്നയാൾക്ക്‌ കഷായം നൽകിയത്‌, കഷായത്തിന്റെ കു­പ്പി കാണാനില്ലെന്ന മൊഴി തുടങ്ങിയവയെല്ലാം പൊലീസ്‌ വിശദമായി പരിശോധിക്കും. മരണം കൊലപാതകമെന്ന്‌ ഉറപ്പിക്കാനാവില്ലെങ്കിലും ദുരൂഹത നീങ്ങണമെങ്കിൽ ആന്തരികാവയവ പരിശോധനാ ഫലം വരെ കാത്തിരിക്കണമെന്നാണ്‌ അ­ന്വേഷണസംഘത്തിന്റെ നിലപാട്‌.

Eng­lish Summary:Death of Sharon; Rur­al SP said that no poi­son­ing was found in the post-mortem
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.