പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ആയുധം കൈമാറിയ ആൾ അറസ്റ്റിൽ. വെടിവയ്പ് വിദഗ്ധനായ കേശവാണ് അറസ്റ്റിലായത്.
മൂസെ വാലയുടെ വീട്ടിലെത്തി കൊലപാതകം നടത്താനുള്ള സുപ്രധാന വിവരങ്ങൾ കൊലനടത്തിയവർക്ക് കൈമാറിയതും ഇയാളാണെന്നാണ് വിവരം. ഇയാളുടെ കൂട്ടാളിയായ ചേതൻ എന്നയാളും അറസ്റ്റിലായി.
മൂസെവാല കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് സെൽഫി എടുത്ത സന്ദീപ് സിംഗിനെ സംശയത്തെതുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളോടൊപ്പം ഉണ്ടായിരുന്ന ആളാണ് കേശവെന്നും പോലീസ് പറഞ്ഞു.
സിദ്ദു മൂസെ വാല അടക്കമുള്ള 424 പേർക്ക് നൽകി വന്നിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സർക്കാർ താത്കാലികമായി പിൻവലിച്ചതിനു തൊട്ടുപിറ്റേന്നാണ് മൂസെ വാല വെടിയേറ്റ് മരിച്ചത്.
വിഐപികളുടെ സുരക്ഷ സർക്കാർ പിന്നീട് പുനഃസ്ഥാപിച്ചു. കൊലപാതകത്തിന് പിന്നിലുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രീകൃതമായ ഗുണ്ടാസംഘം രംഗത്തുവന്നിരുന്നു.
English summary;Death of Sidhu Musewala; The man who handed over the weapon to the defendants was arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.