March 26, 2023 Sunday

Related news

March 22, 2023
March 13, 2023
March 12, 2023
March 10, 2023
February 27, 2023
February 26, 2023
February 26, 2023
February 24, 2023
February 23, 2023
February 19, 2023

ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈന

Janayugom Webdesk
ന്യഡല്‍ഹി
December 14, 2022 5:01 pm

ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സെര്‍വറുകളില്‍ നിന്ന് ഹാക്ക് ചെയ്ത ഡേറ്റ വീണ്ടെടുത്തു. ചൈനയില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ വ്യക്തമാക്കി. ആകെയുണ്ടായിരുന്ന നൂറു സെര്‍വറുകളില്‍ അഞ്ച് എണ്ണമാണ് ഹാക്ക് ചെയ്തത്. നവംബര്‍ 23നാണ് സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. 

ഒരാഴചയോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. സൈബര്‍ വീഴ്ചയെ തുടര്‍ന്ന് രണ്ട് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ എയിംസ് സസ്‌പെന്റ് ചെയ്തിരുന്നു. ഡല്‍ഹി ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അപ്പോയ്‌മെന്റ്, ബില്ലിങ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 

രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും അടക്കം നിരവധി പേരുടെ ചികിത്സ വിവരങ്ങള്‍ ആശുപത്രിയിലെ സെര്‍വറില്‍ സൂക്ഷിച്ചിട്ടുള്ളത്. സെര്‍വര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ ആശുപത്രിയിലെ ഡേറ്റ ശേഖരണം മാനുവല്‍ ആക്കിയിരുന്നു. സെര്‍വറുകള്‍ തിരികെപ്പിടിച്ചെങ്കിലും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് ഉടനടി മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Summary:Delhi AIIMS serv­er hacked by China
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.