ദേവസഹായം പിള്ള ഇനി വിശുദ്ധന്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വിശ്വാസി സമൂഹത്തില്‍ നിന്നും വിശുദ്ധപദവിയില്‍ എത്തുന്ന ആദ്യ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.
18-ാം നൂറ്റാണ്ടില്‍ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയായ ദേവസഹായം പിള്ള തന്റെ വിശ്വാസത്തിനായി 1752 ജനുവരി 14‑ന് ആറല്‍വായ്മൊഴി വനത്തില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ കീഴില്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ കമാന്‍ഡറായിരിക്കെ, ഡച്ച് നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഡി ലനോയ് ആണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.
ദേവസഹായം പിള്ളയെ 2012 ഡിസംബര്‍ രണ്ടിന് കോട്ടാറില്‍ വച്ച് വാഴ്ത്തപ്പെട്ടവനായും 2020 ല്‍ വിശുദ്ധ പദവിക്ക് അര്‍ഹനായതായും പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്കി. ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട കന്യാകുമാരിയിലെ കോട്ടാര്‍ രൂപതയിലെ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒമ്പതു വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാൻഡ്സ്മ, ഫ്രഞ്ച് വൈദികൻ സെസർ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികർ ലൂയിജി മരിയ പലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രഞ്ചുകാരനായ ചാൾസ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ ഡൊമിനിക മന്തൊവാനി എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
English Summary: Devasahayam Pillai Saint: The first martyr to be canonized in India by the faith community
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.