26 April 2024, Friday

Related news

February 19, 2024
January 30, 2024
January 30, 2024
December 29, 2023
December 1, 2023
November 15, 2023
October 30, 2023
October 27, 2023
October 25, 2023
October 19, 2023

ധീരജ് വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
മുട്ടം
March 5, 2022 7:31 pm

ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയത്.

ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവരാണ് രണ്ടു മുതൽ ആറ് വരെയുള്ള പ്രതികൾ. ഒന്നാം പ്രതി നിഖിൽ പൈലി ഇതുവരെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടില്ല. വെള്ളിയാഴ്ച വാദം കേട്ടെങ്കിലും വിധി പറയാൻ ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു.

ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് രക്ഷപെടാൻ സഹായം ചെയ്തു എന്നതാണ് ഇവർക്കെതിരായ കുറ്റം. കൃത്യത്തിൽ നേരിട്ട് പങ്കില്ലാത്തതിനാലാണ് ഏഴും എട്ടും പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചത്.

ജില്ലാ സെഷൻസ് ജഡ്ജി പി എസ് ശശികുമാറാണ് പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽ ദത്ത് കോടതിയിൽ ഹാജരായി.

eng­lish summary;Dheeraj mur­der; Defen­dants’ bail was rejected

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.