23 December 2024, Monday
KSFE Galaxy Chits Banner 2

ധീരജ് വധം; പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പൊലീസ്

Janayugom Webdesk
ഇടുക്കി
January 13, 2022 3:27 pm

ധീരജിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പത്ത് ദിവസത്തേക്ക് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഇടുക്കി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.

കേസിൽ റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിൻറെ ആവശ്യം. കേസില്‍ കൂടുതല്‍ അന്വേഷണങ്ങൾക്കായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ENGLISH SUMMARY:Dheeraj mur­der; Defen­dants’ cus­tody appli­ca­tion was filed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.