5 May 2024, Sunday

ധീരജ് വധം: ഏഴാം പ്രതി പിടിയിൽ

Janayugom Webdesk
ചെറുതോണി
January 14, 2022 8:00 pm

ഇടുക്കി എന്‍ജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ 7-ാം പ്രതിയെ ഇടുക്കി കമ്പിളികണ്ടത്ത് നിന്നു പൊലീസ് പിടികൂടി. കമ്പിളി കണ്ടം തെള്ളിത്തോട് സ്വദേശി മുല്ല പള്ളിൽ ജസിൻ ജോയി(22) ആണ് പിടിയിലായത്.
കമ്പിളി കണ്ടത്തു നിന്ന് രാവിലെ 11 മണിയോടെയാണ് ജസിനെ ഇടുക്കി പൊലീസ് പിടികൂടിയത്. സംഭവ സമയത്ത് മുഖ്യപ്രതിയായ നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്ന ടോണി തേക്കിലക്കാട്ട് (22), ജിതിന്‍ ഉപ്പുമാക്കല്‍ (22) എന്നിവർ കഴിഞ്ഞദിവസം കുളമാവ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. മൂവരെയും ഇടുക്കി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധന നടത്തി ഇടുക്കി കോടതിയിൽ ഹാജരാക്കി. വൈകിട്ട് 5 ന് മജിസ്ട്രേറ്റിന്റ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Dheer­aj mur­der: 7th accused arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.