26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സത്ത: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
December 10, 2021 9:56 pm

വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സത്തയെന്നും രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവർത്തകരെയും ഇല്ലാതാക്കാനുള്ള നീക്കം പാടില്ലെന്നും സുപ്രീം കോടതി. ഓപ്ഇന്ത്യ എഡിറ്റർ നൂപുർ ശർമ്മയ്ക്കും സഹപ്രവർത്തകർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിച്ചതിന് ബംഗാൾ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എൻ സുന്ദരേഷ് എന്നിവർ പരാമർശം നടത്തിയത്. 

നാനാത്വത്തില്‍ അഭിമാനിക്കുന്ന ഒരു രാജ്യത്ത്, രാഷ്ട്രീയ അഭിപ്രായങ്ങളിലും വ്യത്യസ്ത ധാരണകളും അഭിപ്രായങ്ങളും ഉണ്ടായിരിക്കും. അതാണ് ജനാധിപത്യത്തിന്റെ സത്ത. കേസിനാസ്പദമായ നടപടികളും ഒരു തരത്തിൽ അങ്ങനെ ഉരുത്തിരിഞ്ഞതാണ്, കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ കുറ്റപത്രം പിൻവലിക്കാൻ തീരുമാനിച്ചതിനാൽ എഫ്ഐആറുകൾ റദ്ദാക്കിയ ബെഞ്ച്, ബംഗാൾ സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ വഹിച്ച പങ്കിനെ അഭിനന്ദിച്ചു. ശർമ്മയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി ഹാജരായി. 

ENGLISH SUMMARY:Disagreement is the essence of democ­ra­cy: the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.