1 May 2024, Wednesday

Related news

April 27, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 13, 2024
April 11, 2024
April 10, 2024

മില്ലറ്റുകൾ നിത്യഭക്ഷണമാക്കിയാൽ രോഗങ്ങൾ നിങ്ങളെ കീഴ്പ്പെടുത്തുകയില്ല; പത്മശ്രീ ഡോ. ഖാദർ വാലി

Janayugom Webdesk
തിരുവനന്തപുരം
July 30, 2023 6:06 pm

മില്ലറ്റുകൾ (ചെറുധാന്യങ്ങൾ) നിത്യഭക്ഷണമാക്കിയാൽ രോഗങ്ങൾക്ക് നമ്മെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ലായെന്ന് പത്മശ്രീ ഡോ. ഖാദർ വാലി (മില്ലറ്റ് മാൻ ഓഫ് ഇന്ത്യ). അരിയും ഗോതമ്പും വിളയിക്കാൻ സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ മില്ലറ്റ് ഉല്പാദനത്തിന് നൽകി കർഷകരെ പ്രോത്സാഹിപ്പിച്ചാൽ, ഇവയെക്കാൾ വില കുറച്ച് മില്ലറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ കഴിയും. പ്രമേഹം മുതൽ കാൻസർ വരെയുള്ള ജീവിത ശൈലി രോഗങ്ങൾക്കും ആധുനിക വൈദ്യശാസ്ത്രവും വിദഗ്ധർ എന്ന് അവകാശപ്പെടുന്നവരും ചികിത്സയില്ലായെന്ന് വിധിച്ചിട്ടുള്ള മാരകരോഗങ്ങളെ മാറ്റുവാൻ പോലും മില്ലറ്റുകൾക്ക് കഴിയുമെന്ന് തന്റെ ചികിത്സാ അനുഭവങ്ങൾ വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
മില്ലറ്റ് മിഷൻ — കേരളയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷാ ചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന “അന്നമാണ് ഔഷധം” സംസ്ഥാന തല മില്ലറ്റ് കാമ്പയിന്‍ ശില്‍പ്പശാലയും എക്സിബിഷനും തൈക്കാട് ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മില്ലറ്റ്മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പത്മശ്രീ ജേതാവായ ഡോക്ടര്‍ ഖാദര്‍ വാലി.
ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഖാദർ വാലി മില്ലറ്റ് പ്രമോഷൻ നെറ്റ് വർക്ക് ദേശീയ കോ- ഓർഡിനേറ്റർ പ്രൊഫ. ഗാംഗി റെഡ്‌ഡി, സ്വദേശി — ജി.സി. ആർ.ഡി ഡയറക്ടർ ഡോ. ജേക്കബ്ബ് പുളിക്കന്‍, സഹായി ഡയറക്ടർ ജി. പ്ലാസിഡ്, പ്ലാനറ്റ് കേരള എക്സി. ഡയറക്ടർ ആന്റണി കുന്നത്ത്, മില്ലറ്റ് മിഷൻ ചീഫ് കോ- ഓർഡിനേറ്റർ പി.കെ ലാല്‍, മിത്രനികേതൻ ജോ. ഡയറക്ടർ ഡോ. രഘു രാമദാസ്, ജൈവകർഷക സമിതി നേതാവ് വി.സി. വിജയൻ മാസ്റ്റർ, ദീപാലയം ധനപാലൻ, എ. മനോമോഹൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
വൈകിട്ട് 5 മണിക്ക് നടന്ന പൊതുസമ്മേളനത്തിൽ ഡോ. ഖാദർവാലിക്ക് പൗര സംഘടനകളുടെ ആദരവ് നൽകി. നബാർഡ് സഹായത്തോടെ ശാന്തിഗ്രാം പ്രസിദ്ധീകരിച്ച മില്ലറ്റ് മാഹാത്മ്യം എന്ന കൈപുസ്തകം ട്രാൻസ് പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിന് നൽകി കൊണ്ട് ഡോ. ഖാദർവാലി പ്രകാശനം ചെയ്തു. നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജെയിംസ് പി. ജോർജ് മുഖ്യാതിഥിയായിരുന്നു. മില്ലറ്റ് മിഷൻ കേരള ചെയർപേഴ്സൻ എസ്. ശ്രീലത ടീച്ചർ അധ്യക്ഷത വഹിച്ചു. ഓർഗാനിക് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ (OFAI) അദ്ധ്യക്ഷൻ കെ.പി. ഇല്യാസ്, മൂഴിക്കുളംശാല ഡയറക്ടർ ടി. പ്രേംകുമാർ, ഫ്രാറ്റ് കൺവീനർ അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ, കോർ കമ്മിറ്റി അംഗം ഡോ. മുഹമ്മദ് കുഞ്ഞി, മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ശശികുമാർ ,
ശാന്തിഗ്രാം ഡയറക്ടർ എല്‍. പങ്കജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
മില്ലറ്റ് കൃഷി, ചികിൽസ , പ്രചാരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നൽകിയവരെ ഡോ. ഖാദർ വാലി ആദരിച്ചു.

eng­lish summary;Diseases will not sub­ju­gate you if you make mil­lets a dai­ly food; Pad­ma Shri Dr. Khadar Valley

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.