23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

മാങ്ങ പറിച്ചതിന്റെ പേരില്‍ തർക്കം; കായംകുളത്ത് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു

Janayugom Webdesk
കായംകുളം
December 7, 2022 9:08 am

കായംകുളത്ത് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് കൈക്ക് വെട്ടേറ്റു. മുലേശേരിയില്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. കീരിക്കാട് ബിനോയ് ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49) അബലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19), എന്നിവർക്കാണ് പരിക്കേറ്റത്.
സമീപ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവെന്നയാളും മറ്റ് രണ്ടു പേരും ചേർന്നാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

പറമ്പിലെ മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് പൊലീസ് വിഷയം പരിഹാരിച്ചിരുന്നെങ്കിലും ബിജുവിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം വെട്ടുകയായിരുന്നു എന്ന് പരിക്കേറ്റ സ്ത്രീകൾ പൊലീസിന് മൊഴി നല്‍കി.

അതേ സമയം പ്രതികൾ ഒളിവിലാണ്.ഇവരെ പിടികൂടുന്നതിനു വേണ്ടി കായംകുളം സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റവരെ കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശപ്പിച്ചിരിക്കുകയാണ്. 

Eng­lish Summary:dispute over man­go pick­ing; Three women were hacked in Kayamkulam
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.