18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 25, 2025
April 19, 2025
March 27, 2025
February 7, 2025
October 31, 2024
October 29, 2024
October 15, 2024
September 28, 2024
September 11, 2024
March 20, 2024

സൗദിയിൽ ഇ- വിസ സംവിധാനം നിലവിൽ വന്നു

Janayugom Webdesk
ജിദ്ദ
May 4, 2023 5:34 pm

സൗദി അറേബ്യയിൽ ഇ- വിസ സംവിധാനം നിലവിൽ വന്നു. നിലവില്‍ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതിക്ക് പകരമാണ് പുതിയ സംവിധാനം. ക്യൂ ആർ കോഡ് വഴി വിസ ഡാറ്റകൾ വായിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇലക്ട്രോണിക് സംവിധാനം. എല്ലാ വിസകളും ഇനി മുതൽ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റും. നേരത്തെ ഉംറ വിസക്ക് മാത്രമായി സൗദി ഇ‑വിസ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

ജോലി, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചു, മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും അതിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Eng­lish sum­ma­ry: E‑Visa sys­tem has been imple­ment­ed in Sau­di Arabia

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.