കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആറ് പേർ കൊല്ലപ്പെട്ടു ഒമ്പത് പേർക്ക് പരിക്കേറ്റു. കുനാർ, ലഗ്‍മാൻ, നംഗർഹാർ പ്രവിശ്യകളിലും തലസ്ഥാനമായ കാബൂളിലുമാണ് ഭൂചലനമുണ്ടായത്. നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
ഇസ്‍ലാമാബാദ്, റാവൽപിണ്ടി, പെഷവാർ, മർദാൻ, അബോട്ടാബാദ്, സ്വാബി, മുഹമ്മദ്, ബജൂർ, ബുണർ, സമീപ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
English Summary: Earthquake in Afghanistan: Six dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.