ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം

Web Desk
Posted on September 24, 2019, 4:52 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. വൈകിട്ട് 4. 35 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയതാണ് ഭൂചലനം. പാകിസ്ഥാനിലെ ലാഹോറിന് 173 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സര്‍വേ പറയുന്നു.
ഇന്ന് രാവിലെ പ്യൂര്‍ട്ടോറിക്കയിലും ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.