കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
തീവ്രത കുറവായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സുള്ള്യ താലൂക്കിലെ ദൊഡ്ഡകുമേരിയിൽ നിന്ന് 1.3 കിലോമീറ്റർ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിൽനിന്ന് 20–30 കിലോമീറ്റർ ചുറ്റളവിൽ വരെ തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു.
താലൂക്കിലെ സാമ്പാജെ, ഗൂനഡ്ക, തൊടികാന, പേരാജെ, പത്തുകുഞ്ഞ, കുണ്ടാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്. സുള്ള്യ താലൂക്കിൽ ജൂൺ 25 മുതൽ ഭൂചലനം പതിവാണ്. ജൂൺ 25,28,ജൂലൈ ഒന്ന് തീയതികളിൽ വ്യത്യസ്ത തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു.
English summary;earthquake in Karnataka
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.