27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 19, 2024
July 18, 2024
July 9, 2024
June 15, 2024
June 10, 2024
June 1, 2024
May 30, 2024
May 30, 2024
May 20, 2024

കിഫ്‌ബി മസാല ബോണ്ടില്‍ ഇഡിക്ക്‌ വൻ തിരിച്ചടി; സമന്‍സ് അയക്കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 12:58 pm

കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ കിഫ്ബിയും മുന്‍ധനമന്ത്രി ഡോ.തോമസ് ഐസക്കും നല്‍കിയ അപ്പീലിലാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ചീഫ് ജസ്‌റ്റിസ് എ ജെ ദേശായി, ജസ്‌റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്‌ ബുധനാഴ്‌ച ഹർജി പരിഗണിച്ചിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളടക്കം ആവശ്യപ്പെട്ട്‌ ഇഡി നൽകിയ സമൻസ്‌ ചോദ്യം ചെയ്‌ത്‌ കിഫ്‌ബിയും ഡോ തോമസ്‌ ഐസക്കും നൽകിയ ഹർജി പരിഗണിച്ച്‌ തുടർനടപടികൾ തടഞ്ഞ്‌ ജസ്‌റ്റിസ്‌ വി ജി അരുൺ അധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനാൽ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽനിന്ന്‌ ജസ്‌റ്റിസ്‌ വി ജി അരുൺ ഒഴിവായി. ഈ സാഹചര്യത്തിലാണ് ഹർജി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ചിലേക്ക്‌ മാറ്റിയത്‌. കാരണം വ്യക്തമാക്കാതെയാണ്‌ പുതിയ സമൻസ്‌ അയക്കാൻ നിർദേശിച്ചതെന്നും അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ തുടർനടപടികൾ വിലക്കണമെന്നും കിഫ്‌ബിയും ഡോ തോമസ്‌ ഐസക്കും ആവശ്യപ്പെട്ടു. 

ഇഡി സമൻസ്‌ അയക്കുന്നത്‌ സിംഗിൾബെഞ്ച്‌ നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ സമൻസ് തയ്യാറാക്കി അയക്കാൻ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് അനുമതി നൽകിയത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ അപാകമില്ലെന്ന് ആർബിഐതന്നെ വ്യക്തമാക്കിയിട്ടും ഇഡി അന്വേഷണം നടത്തുന്നത് അനാവശ്യമാണെന്ന്‌ കിഫ്‌ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് തുടങ്ങിയവർ നൽകിയ അപ്പീലിൽ പറയുന്നു.

Eng­lish Summary:
ED takes a big hit on Kif­bi Masala bond; The High Court revoked the per­mis­sion to send the summons

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.