June 4, 2023 Sunday

Related news

May 4, 2023
May 1, 2023
April 18, 2023
April 18, 2023
April 18, 2023
April 17, 2023
April 14, 2023
April 13, 2023
April 10, 2023
April 9, 2023

പനീര്‍ശെല്‍വം വിഭാഗത്തെ തകര്‍ക്കാന്‍ ഡിഎംകെ ശ്രമിക്കുന്നതായി എടപ്പാടി പളനിസ്വാമി

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2023 3:28 pm

എഐഎ‍ഡിഎംകെയിലെ ഒ പനീശര്‍ശെല്‍വം വിഭാഗത്തെ തകര്‍ക്കാനുള്ള ഡിഎംകെയുടെ പദ്ധതികള്‍ക്ക് ഫലമുണ്ടാകില്ലെന്ന് എഐഎഡിഎംക ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അതിനുള്ള ശ്രമത്തിലാണെന്നും എടപ്പാടി പറഞ്ഞു. തമിഴ് നാട്ടിലെ ശിവഗംഗയില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിഅഞ്ചാം ജന്മദിന പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവഗംഗയില്‍ പൊതുയോഗം നടത്തുന്നതില്‍ സ്റ്റാലിന്‍ അനുമതി നിഷേധിച്ചു.എന്നാല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെപ്രതിഷേധമോ,പൊതുയോഗമോ നടത്താന്‍ അനുമതി ചോദിച്ചാല്‍ ജനാധിപത്യപരമായി അനുമതി നല്‍കിയിരുന്നതായും എടപ്പാടി പറഞ്ഞു. ജയലളിത 15വര്‍ഷം മികച്ചഭരണമാണ് നല്‍കിയത്.എഐഎഡിഎംകെ ഭരണത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു

മുഖ്യമന്ത്രി വെറും പാവയാണെന്നും എടപ്പാടി പറഞ്ഞു.സംസ്ഥാനത്ത് കൊലപാതകം,കവര്‍ച്ച, ലൈഗീകഅതിക്രമങ്ങളും കൂടിവരുന്നു.അധികാരത്തിൽ വന്ന് 22 മാസത്തിനുള്ളിൽ ഏറ്റവും വലിയ ജനവിരോധം ഉണ്ടാക്കിയ പാർട്ടിയാണ് ഡിഎംകെ. ഇന്ത്യയിൽ മറ്റൊരു പാർട്ടിയും ജനങ്ങളിൽ നിന്ന് ഇത്രയും വിരോധം സമ്പാദിച്ചിട്ടില്ലെന്നും എടപ്പാടി പറഞ്ഞു.സിനിമാ മേഖലയിൽ നിർമ്മിക്കുന്ന സിനിമകൾറെഡ് ജയന്റ് മൂവീസിന് മാത്രമേ വിൽക്കാൻ കഴിയൂ.

സിനിമാ മേഖലയിൽ 150 ഓളം സിനിമകൾ ഇതുമൂലം സ്തംഭിച്ചതായും എടപ്പാടി അഭിപ്രായപ്പെട്ടു കരുണാനിധിയുടെ പേരില്‍ പ്രതിമസ്ഥാപിക്കരുതെന്നു ‍ഞങ്ങള്‍ പറയുന്നില്ല. 81 കോടി മുടക്കിയാണ് പ്രതിമ നിര്‍മ്മിക്കുന്നത്. കരുണാനിധി സ്മാരക ഹാളില്‍ രണ്ട് കോടി രൂപ ചെലവില്‍ പ്രതിമസ്ഥാപിക്കാം. ബാക്കി പണം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും എടപ്പാടി പളനിസ്വാമി അഭിപ്രായപ്പെട്ടു

Eng­lish Summary:
Edap­pa­di Palaniswa­mi says DMK is try­ing to destroy the Pan­neer­sel­vam faction

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.