March 25, 2023 Saturday

Related news

March 24, 2023
March 23, 2023
March 23, 2023
March 23, 2023
March 22, 2023
March 22, 2023
March 21, 2023
March 21, 2023
March 20, 2023
March 20, 2023

നടൻ ഇടവേള ബാബുവിനെതിരെ അസഭ്യ വീഡിയോ; രണ്ടുപേർ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
January 30, 2023 2:10 pm

നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞ രണ്ടുപേരെ സെെബർ സെൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തതായാണ് വിവരം.

ഇൻസ്റ്റഗ്രാം വഴിയാണ് ഇടവേള ബാബുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ട് ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഇതിനെതിരേ നടൻ സെെബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്നെയും താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരേ നടൻ ഇടവേള ബാബു നടത്തിയ പരാമർശത്തിലാണ്
യുവാക്കൾ ഇൻസ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് പ്രതികരിക്കുന്ന വീഡിയോ പങ്കുവെച്ചത്.

Eng­lish Sum­ma­ry: edav­ela babu mukun­dan unni con­tro­ver­sy two peo­ple arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.