29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 24, 2025
March 23, 2025
March 21, 2025
March 19, 2025
March 19, 2025
March 19, 2025
March 17, 2025
March 12, 2025
March 8, 2025

തെറ്റൊന്നും ചെയ്തിട്ടില്ല; പക്ഷെ ഒളിവിലാണ്

എല്‍ദോ കുന്നപ്പിള്ളി എംഎല്‍എക്കെതിരെെ ഉചിതമായ നടപടിയുണ്ടാകുമെന്ന് വി ഡി സതീശന്‍
web desk
തിരുവനന്തപുരം
October 13, 2022 12:24 pm

ബലാത്സംഗകുറ്റത്തിന് കേസെടുത്ത പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഒളിവില്‍ തന്നെ. എന്നാല്‍ നിയമവിരുദ്ധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കുമെന്നും കോണ്‍ഗ്രസ് നേതാവുകൂടിയായ എംഎല്‍എ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവോപരി സർവ്വ ശക്തനും നന്ദിയെന്നും എൽദോസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല.

സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കൂ. ഇത്രവരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരുപാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവോപരി സർവ ശക്തനും നന്ദി.

അതേസമയം, എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളും റദ്ദാക്കിയിരിക്കുന്നു. രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളി പരാതി ഉയർന്നതോടെ മുങ്ങി. ഫോണുകള്‍ സ്വിച്ച് ഓഫ് ആയതോടെ എംഎല്‍എയെ നേരിട്ട് ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. രണ്ട് ദിവസമായി പൊതുപരിപാടികൾക്കും എംഎൽഎ പങ്കെടുത്തിട്ടില്ല. എൽദോസ് എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ അറിവില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്നതുവരെ എംഎൽഎ മാറിനിൽക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.

എല്‍ദോസിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, പീഡന പരാതിയിൽ എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അധ്യാപികയുടെ പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.