18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ഇലട്രിക്ക് സ്കൂട്ടര്‍ തീപിടിക്കുന്നു; നാല് ദിവസത്തിനിടെ നാലമത്തെ സംഭവം

Janayugom Webdesk
ചെ​ന്നൈ
March 30, 2022 4:10 pm

ഇലക്‌ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ പ്യുവര്‍ ബസ്റ്റിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറിലാണ് തീ ആളിപടര്‍ന്നത്. രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുന്ന ഇലക്‌ട്രിക് വാഹന വിപണിക്ക് കടുത്ത വെല്ലുവിളിയാണ് തുടരെ ഉണ്ടാകുന്ന അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണ് ചെന്നൈയിലുണ്ടായത്. നേരത്തെ പ്രമുഖ ഇലക്‌ട്രിക് വാഹനനിര്‍മ്മാതാക്കളായ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും സ്‌കൂട്ടറുകള്‍ക്കും സമാനമായി തീപിടിച്ചിരുന്നു. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന് തീ പിടിച്ച്‌ അച്ഛനും മകളും മരണപ്പെട്ട സംഭവമുണ്ടായിരുന്നു. വീടിന് മുന്നില്‍ വാഹനം ചാര്‍ജ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം പുനെയിലാണ് ഓല എസ്1 പ്രോ കത്തിനശിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുണ്ടായത് ആളുകള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പലരും ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു.

അപകടങ്ങളില്‍ ഭൂരിഭാഗവും ബാറ്ററികളുടെ പ്രശ്‌നമായിരിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ലിഥിയം-അയണ്‍ ബാറ്ററികളുടെ തെര്‍മല്‍ മാനേജ്മെന്റിലെ പരാജയം, തെറ്റായ ചാര്‍ജിങ് ഡിവൈസുകള്‍ എന്നിവയും വില കുറച്ച്‌ ഉല്പന്നം വിപണിയില്‍ എത്തിക്കുന്നതിന് സുരക്ഷയിലും ഗുണമേന്മയിലും കമ്പനികള്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അപകടത്തിന് കാരണമായേക്കും. എല്‍ജി ദക്ഷിണ കൊറിയയില്‍ നിർമ്മിക്കുന്ന പൗച്ച്-ടൈപ്പ് ലിഥിയം-അയൺ ബാറ്ററി സെല്ലുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെ തുടര്‍ന്ന് അമേരിക്കൻ വാഹന നിര്‍മ്മാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം ഷെവർലെ ബോൾട്ട് ഇലക്ട്രോണിക് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. 

രാജ്യത്ത് കൂടിവരുന്ന ചൂട് അടക്കമുള്ള കാലാവസ്ഥാ ഘടകങ്ങളും ഇവി നിര്‍മാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇലക്‌ട്രിക് വാഹനങ്ങള്‍ സാധാരണക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. സുരക്ഷിതമല്ലാത്തതും ശേഷിയില്ലാത്തതുമായ വൈദ്യുതി പ്ലഗ് പോയിന്റുകളില്‍ ഇവികള്‍ ചാര്‍ജിങ്ങിനായി കണക്ട് ചെയ്യുന്നതും അപകട കാരണമായി മാറിയേക്കാം. 

Eng­lish Summary:Electric scoot­er catch­es fire; The fourth inci­dent in four days
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.