ന്യൂഡല്‍ഹി: വൈദ്യുതി ഭേദഗതി ബില്‍ 2022 ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് അവസരമൊരുക്കുന്നതാണ് നിയമ ഭേദഗതി.
ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളുടെയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കര്‍ഷകരുടേയും എതിര്‍പ്പുകളെ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത്. വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുകയെന്നത് 2021ല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. ബില്ലിനെതിരെ വൈദ്യുതിരംഗത്തെ ജീവനക്കാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് സുപ്രധാന ഭേദഗതി.
English Summary: electricity amendment bill in lok sabha
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.