18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 11, 2025
June 9, 2025
May 31, 2025
May 28, 2025
May 22, 2025
May 15, 2025
May 8, 2025
May 6, 2025
May 5, 2025

ബത്തേരിയെ വിറപ്പിച്ച കൊമ്പനെ ഇന്ന് മയക്കും

Janayugom Webdesk
വയനാട്
January 8, 2023 10:04 am

ബത്തേരി നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി വിതച്ചു കൊണ്ടിരിക്കുന്ന കാട്ടാനയെ ഇന്ന് പിടികൂടും . ഗൂഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകൾ തകർക്കുകയും ചെയ്ത കൊമ്പനാണ് രണ്ടു ദിവസം മുൻപ് വയനാട് ബത്തേരി നഗരത്തിലെത്തിയത്. ജനവാസ മേഖലയായ കുപ്പാടിക്കടുത്ത് തമ്പടിച്ച കാട്ടാനയെ തുരത്താൻ ശ്രമങ്ങൾ തുടർന്നു വരികയാണ്. തുടര്‍ന്ന് മയക്കു വേദി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മയക്കു വേടി വയ്ക്കാനുള്ള ദൗത്യസംഘം കാട്ടിലേക്ക് പുറപ്പെട്ടു . 

150 ഓളം വനപാലകരാണ് പ്രദേശത്തു ക്യാമ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താൻ ശ്രമിച്ചിരുന്നു .എന്നാൽ ആന ബത്തേരിയിൽ തന്നെ തുടരുകയായിരുന്നു. വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി. ഇന്ന് പത്ത് മണിക്ക്‌ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ജില്ലാ കളക്ട്രേറ്റിൽ നടക്കും.

Eng­lish Summary;elephant should mes­mer­ize today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.