20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
December 19, 2024
December 14, 2024
December 4, 2024
December 3, 2024
December 3, 2024
November 2, 2024
August 25, 2024
August 24, 2024
August 16, 2024

മൂവാറ്റുപുഴയില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരൻ മരിച്ചു

Janayugom Webdesk
മൂവാറ്റുപുഴ
December 1, 2023 5:47 pm

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. അപകടത്തില്‍ റാബുലിന്റെ സഹോദരനും പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയിരുന്നു സംഭവം.

മൂവാറ്റുപുഴ പേഴായ്ക്കാപ്പിള്ളിയിലെ ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. മരണപ്പെട്ട റാബുല്‍ ഹുസൈനും, സഹോദരനും ചേര്‍ന്ന് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയാവാം അപകടം സംഭവിച്ചിരിക്കുക എന്നാണ് നിഗമനം. ഷോക്കേറ്റ ഉടന്‍ തന്നെ സഹോദരന്‍ സമീപത്തുള്ളവരെ വിവരമറിയിച്ചു.

തുടര്‍ന്ന് നാട്ടുകാരെത്തി റാബുല്‍ ഹുസൈനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Eng­lish Sum­ma­ry: eleven-year-old boy died of shock in Muvattupuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.