തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോളജ് അടച്ചു. പത്തുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആശങ്കയുയര്‍ത്തി പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നത്.
ഇന്നലെ തിരുവനന്തപുരം ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുവത്സരാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളജ് അടച്ചു. ആഘോഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നു. കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്. രോഗബാധിതരായവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ENGLISH SUMMARY:Engineering College closed due to covid
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.