19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 18, 2024
May 8, 2024
April 22, 2024
February 21, 2024
February 6, 2024
December 7, 2023
December 6, 2023
October 21, 2023
September 15, 2023
July 26, 2023

പരീക്ഷകൾ അവസാനിച്ചു; സ്കൂളുകള്‍ ഇന്നടയ്ക്കും

Janayugom Webdesk
തിരുവനന്തപുരം
March 31, 2023 8:32 am

സംസ്ഥാനത്ത്‌ സ്കൂള്‍ പരീക്ഷകൾ അവസാനിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷകളാണ്‌ ഇന്നലെ പൂർത്തിയായത്‌. എസ്‌എസ്‌എൽസി പരീക്ഷ ബുധനാഴ്‌ച അവസാനിച്ചിരുന്നു. പരീക്ഷകൾ കഴിഞ്ഞാലും ഇന്ന് വിദ്യാർത്ഥികൾക്ക്‌ സ്‌കൂളിൽ വരാം. അധ്യാപകരും സ്‌കൂളിലെത്തണം. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടവര്‍ക്ക് നല്‍കുന്ന അഞ്ചുകിലോ അരി വാങ്ങാത്ത കുട്ടികൾ ഇന്ന് കൈപ്പറ്റണം. വൈകിട്ട്‌ അഞ്ചോടെ വേനലവധിക്കായി സ്‌കൂൾ അടയ്‌ക്കും.

അധ്യയന വർഷാവസാന ദിവസം വിദ്യാർത്ഥികളുടെ ആഘോഷം അതിരു കടക്കുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പ്രധാനാധ്യാപകർക്കും ക്ലാസ്‌ അധ്യാപകർക്കുമാണ്‌. അവധിക്കാലത്ത്‌ സ്‌കൂളുകൾ എൽഎസ്‌എസ്‌, യുഎസ്‌എസ്‌ തുടങ്ങിയ പരീക്ഷകൾക്കായി കുട്ടികൾക്ക്‌ നിർബന്ധിത പരിശീലന ക്ലാസ്‌ നൽകരുതെന്ന്‌ ബാലാവകാശ കമ്മിഷൻ ഉത്തരവുണ്ട്‌. 

എസ്‌എസ്‌എൽസി, പ്ലസ്‌ ടു മുല്യനിർണയ ക്യാമ്പുകൾ സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്‌. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചു മുതൽ പരീക്ഷാഭവനിൽ ആരംഭിക്കും. ഹയർ സെക്കന്‍ഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ മേയ് ആദ്യവാരം വരെ നടക്കും. 80 മൂല്യനിർണയ ക്യാമ്പുകളിലായി 25,000 അധ്യാപകരെയാണ്‌ വിന്യസിച്ചിട്ടുള്ളത്‌. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ എട്ട് മൂല്യനിർണയകേന്ദ്രങ്ങളിലായി 3500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഫലങ്ങള്‍ മേയ്‌ 20 നകം പ്രസിദ്ധീകരിക്കും.

Eng­lish Summary;Exams are over; Schools will be closed today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.