29 June 2024, Saturday
KSFE Galaxy Chits

Related news

April 22, 2024
March 11, 2024
January 28, 2024
January 10, 2024
December 21, 2023
December 12, 2023
November 5, 2023
October 31, 2023
October 3, 2023
September 22, 2023

കൊച്ചി ലഹരിമരുന്ന് കേസ്; കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍

Janayugom Webdesk
August 25, 2021 2:13 pm

കൊച്ചി ലഹരി മരുന്ന് കേസില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ക്രമക്കേടുകള്‍ക്ക് എതിരെ സര്‍ക്കാരിന് അയഞ്ഞ നിലപാട് ഇല്ലെന്നും ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ 19 -ാം തിയതി പുലര്‍ച്ചെയാണ് മാരകലഹരിമരുന്നായ എം ഡി എം എയുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു.
eng­lish summary;Excise Min­is­ter MV Govin­dan take direct­ed stern action on Kochi drug case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.