18 April 2024, Thursday

Related news

December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023

എക്‌സ്പാറ്റ് പ്രിന്റ് ഹൗസ് ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 31, 2022 8:40 am

പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എക്‌സ്പാറ്റ് പ്രിന്റ് ഹൗസിന്റെ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കമാകും. കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങുന്ന സ്ഥാപനം രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. മന്ത്രിമാരും എംഎല്‍എമാരും ആശംസകള്‍ നേരും.

പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും സംയുക്ത സംരംഭമായി ആരംഭിക്കുന്ന ഒരു നിക്ഷേപ‑പുനരധിവാസ പദ്ധതിയാണ് എക്‌സ്പാറ്റ് പ്രിന്റ് ഹൗസ്. ന്യൂസ് പേപ്പര്‍ പ്രിന്റിങ് ഉള്‍പ്പെടെ എല്ലാവിധ പ്രിന്റിങ്, ഡിസൈനിങ്, പബ്ലിഷിങ് ജോലികളും ഏറ്റെടുത്ത് ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്ഥാപനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. കേരളത്തില്‍ എവിടെയും പ്രിന്റിങും അനുബന്ധ ജോലികളും ഏറ്റെടുത്ത് സമയബന്ധിതമായി എത്തിച്ചു നല്‍കുവാന്‍ സ്ഥാപനത്തിന് കഴിയും.

പ്രവാസി മലയാളികളുടെ മികച്ച സംരംഭകത്വശേഷിയും നിക്ഷേപസാധ്യതകളും തൊഴിലവസരങ്ങളും കൂടിച്ചേരുന്ന ഈ പദ്ധതി പ്രവാസി മലയാളികളുടെ വിജയ വഴികളില്‍ ഒരു നാഴികക്കല്ലായി മാറുകയാണെന്ന് ചെയര്‍മാന്‍ പി പി സുനീര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Expat Print House inau­gu­ra­tion today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.