14 January 2026, Wednesday

എഴുത്തച്ഛൻ പുരസ്കാരം പ്രൊഫസർ എസ്കെ വസന്തന്

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 5:51 pm

എഴുത്തച്ഛൻ പുരസ്കാരം ഭാഷാചരിത്ര പണ്ഡിതൻ എസ് കെ വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവ്വകലാശാലയിലും അധ്യാപകനായിരുന്നു. മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമാണ് . ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്കാരചരിത്രനിഘണ്ടു, നമ്മൾ നടന്ന വഴികൾ എന്നിവ പ്രധാന രചനകളാണ്.

Eng­lish Sum­ma­ry: ezhuthachan award to Pro­fes­sor SK Vasanth
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.