26 April 2024, Friday

ജ്വലനം സുഗമമാക്കുന്നു; എഥനോള്‍ സംഭരണം ഉയര്‍ത്താനൊരുങ്ങി എണ്ണക്കമ്പനികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2022 8:58 am

പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളില്‍ ചേര്‍ക്കേണ്ട എഥനോളിന്റെ സംഭരണം ഉയര്‍ത്താന്‍ ഒരുങ്ങുന്നു. പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ അളവ് കഴിഞ്ഞവര്‍ഷത്തെ 8.5 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 10 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇത് 2025ഓടെ 20 ശതമാനമാക്കാനാണ് ശ്രമം. എണ്ണക്കമ്പനികള്‍ക്ക് ഈ ലക്ഷ്യത്തിലേക്കെത്താന്‍ പ്രതിവര്‍ഷം 1,000 കോടി ലിറ്റര്‍ എഥനോളാണ് വേണ്ടത്. 2025ഓടെ സംഭരണശേഷി 44.64 കോടി ലിറ്ററിലേക്കും അതുവഴി വാര്‍ഷിക ഉപയോഗം 1,060 കോടി ലിറ്ററിലേക്കും ഉയര്‍ത്താനാണ് നീക്കം.

കരിമ്പ്, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എഥനോളില്‍ ഓക്‌സിജന്‍ കൂടുതലുള്ളതിനാല്‍ എന്‍ജിനില്‍ പെട്രോളിന്റെ ജ്വലനം സുഗമമാവും. വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും അന്തരീക്ഷ മലിനീകരണവും കുറയും. ഒക്ടോബര്‍ മുതല്‍ എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിന് ലിറ്ററിന് രണ്ടുരൂപ നികുതി ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Facil­i­tates com­bus­tion; Oil com­pa­nies ready to increase ethanol reserves

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.