1 May 2024, Wednesday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

വ്യാജ ഏറ്റുമുട്ടല്‍; സുപ്രീംകോടതി സമിതി ചൂണ്ടിക്കാട്ടിയത് ഒമ്പത് പൊരുത്തക്കേടുകള്‍

Janayugom Webdesk
ഹൈദരാബാദ്
May 21, 2022 8:35 pm

ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീം കോടതി നിയോഗിച്ച വസ്തുതാന്വേഷണ സമിതി ചൂണ്ടിക്കാട്ടിയത് ഒമ്പത് പൊരുത്തക്കേടുകള്‍. ദിശ ബലാത്സംഗക്കേസിലെ നാല് പ്രതികളെ വെടിവച്ചുകൊന്ന ശേഷം പൊലീസ് കൃത്രിമമായി തെളിവുകള്‍ സൃഷ്ടിച്ചുവെന്നും സാക്ഷികളെ മൊഴികള്‍ പഠിപ്പിച്ചുവെന്നും അന്വേഷണ സമിതി കണ്ടെത്തി.

കൊല്ലാനുള്ള ഉദ്ദേശത്തോടെ മനപ്പൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് വി എസ് സിർപുർക്കർ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ തലയ്ക്കും നെഞ്ചിലുമാണ് വെടിയേറ്റിരുന്നത്. ശരീരത്തേക്ക് നിറയൊഴിക്കുന്നതിന് മുമ്പ് ഇവര്‍ കുറ്റസമ്മത മൊഴി നല്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ നശിപ്പിക്കുകയും മറ്റൊരു വീഡിയോ തെറ്റിധരിപ്പിക്കാനായി പൊലീസ് നിര്‍മ്മിച്ചെടുത്തു. മൂന്നുപേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന വിവരം മറച്ചുവയ്ക്കാനും പൊലീസ് ശ്രമം നടത്തി. ഇവരില്‍ രണ്ടുപേരെങ്കിലും പ്രായപൂര്‍ത്തിയായവരല്ല എന്ന് പൊലീസിന് സ്കൂള്‍ രേഖകളില്‍ നിന്നും വിവരം ലഭിച്ചിരുന്നതായും സമിതി കണ്ടെത്തി.

ജനരോഷം ഭയന്ന് പ്രതികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വാദം തെറ്റാണെന്ന് സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായി. തോക്ക് തട്ടിയെടുത്ത് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവെപ്പ്, പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു, പൊലീസുകാര്‍ക്ക് നേരെ ചെളി വാരിയെറിഞ്ഞു തുടങ്ങിയ വാദങ്ങളിലെല്ലാം പൊരുത്തക്കേട് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയ്ക്കാണ് വിട്ടിരിക്കുന്നത്.

അതേസമയം അന്വേഷണ സമിതി ശുപാര്‍ശയ്ക്ക് എതിരെ എതിരെ നിയമനടപടി ആലോചിക്കുന്നതായി തെലങ്കാന സര്‍ക്കാര്‍ സൂചന നല്‍കി. നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടിയാലോചന നടത്തി. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവെപ്പ് എന്ന നിലപാട് സൈബരാബാദ് പൊലീസ് ആവര്‍ത്തിക്കുകയാണ്.

അന്വേഷണ ചുമതലയുണ്ടായിരുന്ന പൊലീസ് കമ്മീഷണര്‍ സജ്ജനാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല. എസിപി സുരേന്ദര്‍, ഇന്‍സ്പെക്ടര്‍, എസ്ഐ അടക്കം 10 പൊലീസുകാര്‍ക്ക് എതിരെ ഐപിസി 302,34,201 വകുപ്പുകളില്‍ കേസ് എടുക്കണമെന്നാണ് ശുപാര്‍ശ.

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇതിന്റെ പേരില്‍ വേട്ടയാടുകയാണെന്നും പൊലീസുകാരുടെ കുടുംബം ആരോപിച്ചു. സമിതി ശുപാര്‍ശ നിരാശാജനകമെന്ന് വ്യക്തമാക്കി ദിശയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. അതേസമയം എത്രയും വേഗം പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് അവകാശ പ്രവര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
Eng­lish summary;Fake encounter; The Supreme Court pan­el point­ed out nine inconsistencies

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.