27 July 2024, Saturday
KSFE Galaxy Chits Banner 2

ആരാധകന്റെ ഫോണ്‍ തകര്‍ത്തു; ക്ഷമാപണം നടത്തി റൊണാള്‍ഡോ

Janayugom Webdesk
ലണ്ടന്‍
April 10, 2022 11:02 pm

എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ ക്ഷമാപണം നടത്തി മാഞ്ചസ്റ്റര്‍ യു­ണൈ­­റ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എ­വര്‍ട്ടണിനോട് 1–0ന് തോറ്റ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങവെയാണ് താരത്തിന്റെ അതിരുവിട്ട പ്രവൃത്തി.
ഗുഡിസൺ പാർക്കിലെ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരുന്നു. ടോപ് ഫോർ പ്രതീക്ഷകൾ ഇല്ലാതാക്കിയതിന്റെ നിരാശയിൽ ഡ്രസിങ് റൂമിലേക്ക് പോവുന്ന വഴി റൊണാൾഡോ തന്റെ രോഷം എവർട്ടൺ ആ­രാ­ധകന്റെ ഫോണിനോടു തീർക്കുകയായിരുന്നു. തുടർന്ന് താരത്തിനെതിരെ പ്രതിഷേധം കനത്തു. 

ഇതിനു പിന്നാലെ തന്റെ ഔദ്യോ­ഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലാണ് റൊണാള്‍ഡോ, സംഭവത്തില്‍ ക്ഷമാപണം നടത്തിയത്. ‘ഇപ്പോള്‍ ഞങ്ങള്‍ നേരിടുന്നതു പോലെയുള്ള പ്രയാസമേറിയ ഒരു ഘട്ടത്തെ കൈകാര്യം ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ എന്തുതന്നെയായാലും നമ്മളെപ്പോഴും ബഹുമാനമുള്ളവരായി ശാന്തരായി നിന്ന് കളിയെ സ്നേഹിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവണം’, റോണോ ട്വിറ്ററില്‍ കുറിച്ചു. തോൽവിയോടെ കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുള്ളൂ. 

Eng­lish Sum­ma­ry: Fan’s phone smashed; Ronal­do apologizes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.