3 May 2024, Friday

Related news

March 20, 2024
February 27, 2024
December 1, 2021
November 25, 2021
November 24, 2021
November 21, 2021
November 21, 2021
November 21, 2021
November 21, 2021
November 20, 2021

ഒരു കര്‍ഷകന്‍ കൂടി മരിച്ചു; സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2024 10:40 pm

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകനു കൂടി ജീവൻ നഷ്‌ടമായി. ഖനൂരി അതിർത്തിയിൽ സമരം നടത്തിയിരുന്ന കർണയിൽ സിങ് (50) ആണ് മരിച്ചത്. പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന പ്രക്ഷോഭം വീണ്ടും ശക്തമാക്കുമെന്ന സൂചനകളാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. സമരത്തിലിരിക്കെ കർണയിൽ സിങ്ങിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതായി കർഷകർ പറയുന്നു. പട്യാല രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് കർണയിൽ സിങ് ശ്വാസകോശ രോഗബാധിതനായതെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. കര്‍ഷകരുടെ ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 29 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും പഞ്ചാബ്-ഹരിയാനയുടെ ശംബു, ഖാനൂരി അതിർത്തികളിൽ കർഷകർ പ്രതിഷേധം തുടരുകയാണ്.

പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ്- ഡല്‍ഹി ദേശീയ പാതയില്‍ മണിക്കുറുകളോളം ഗതാഗതം സ്തംഭിച്ചു. ഹാരൂര്‍, മീററ്റ്, മുസഫര്‍നഗര്‍, ബാഗ്പത് എന്നീവിടങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം സമരം ശക്തമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

Eng­lish Sum­ma­ry: farm­ers protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.