29 March 2024, Friday

Related news

March 28, 2024
March 21, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024

പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
August 21, 2021 5:19 pm

പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിമ്പ് കർഷകര്‍ പ്രതിഷേധിക്കുകയാണ്. പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റെയിൽപാത ഉപരോധിച്ചു. ഇതിനെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി.

ജലന്ധര്‍-അമൃത്സര്‍ ദേശീയപാതയിലാണ് സമരം നടക്കുന്നത്. നൂറുകണക്കിന് കര്‍ഷകരാണ് റോഡിന് നടുവില്‍ തമ്പടിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും കർഷകര്‍ വ്യക്തമാക്കി. അതേസമയം, അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ കടത്തിവിടുന്നുണ്ട്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.