29 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 29, 2024
September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024

കര്‍ഷക സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ രൂപത്തില്‍

വിഷ്ണു എസ് പി
ഫാം ഇൻഫർമേഷൻ ബ്യൂറോ
November 29, 2024 9:54 pm

കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കർഷക രജിസ്ട്രി. കർഷക രജിസ്ട്രി പ്രവർത്തന ക്ഷമമാകുന്നതിന്റെ ഫലമായി പദ്ധതികൾ വേഗത്തിലും, സുതാര്യമായും കർഷകർക്ക് ലഭിക്കുന്നു. പേപ്പർ രഹിതമായ വിള വായ്പകൾ, തടസങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയ പ്രക്രിയകൾ കർഷകർക്ക് ഗുണകരമായ രീതിയിൽ ലളിതവല്‍ക്കരിക്കുന്നതിനായുള്ള കർഷക കേന്ദ്രീകൃത ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ കർഷക രജിസ്ട്രി സഹായിക്കും.

കർഷക ഐഡി- ആവശ്യകത

ഇന്ത്യാ ഗവ‌ണ്‍മെന്റിന്റെ കൃഷി, കർഷക ക്ഷേമ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ മൂന്ന് അടിസ്ഥാന രജിസ്ട്രികൾ, എ) കർഷക രജിസ്ട്രി, ബി) ക്രോപ്പ് സോൺരജിസ്ട്രി, സി) ജിയോറെഫറൻസ് ചെയ്ത വില്ലേജ് മാപ്പുകളുടെ രജിസ്ട്രി എന്നിവ സംസ്ഥാന സർക്കാർ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പ്രകാരം പി എം കിസാൻ സ്കീമിൽ നിന്നുള്ള ഡാറ്റാബേസ് ഉപയോഗിച്ച് കർഷക രജിസ്ട്രിയുടെ പ്രവർത്തനം ആരംഭിക്കും.

കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോഡൽ വകുപ്പായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. റവന്യൂ/ലാൻഡ് റെക്കോർഡ്സ് വകുപ്പ് ഓരോ ഉടമയുടെയും പ്ലോട്ടിനായി ഒരു ഫാം ഐഡി / ലാൻഡ് ഐഡി സൃഷ്ടിക്കുകയും RoR‑ൽ നിന്ന് തിരഞ്ഞെടുത്ത ഫീൽഡുകൾ കേന്ദ്ര സർക്കാരിന് നൽകുകയും വേണം. ഒരു ഗ്രാമത്തിലെ കർഷകരുടെ എല്ലാ ഭൂമിയും ഉൾക്കൊള്ളുന്ന ഭൂമി അല്ലെങ്കിൽ ലാൻഡ് ബക്കറ്റുകളുടെ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ച സോഫ്റ്റ്‌വേർ ആപ്ലിക്കേഷനിൽ തിരഞ്ഞെടുത്ത ഫീൽഡുകൾ ഉപയോഗിക്കും.

ഭൂരേഖകൾ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുന്ന സംസ്ഥാനത്തിന്റെ റവന്യൂ വകുപ്പ്, കേന്ദ്രസർക്കാർ പങ്കിടുന്ന സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾ നൽകണം.

കേന്ദ്രം ഇതിനകം തന്നെ ഒരു കർഷക രജിസ്ട്രി ആപ്ലിക്കേഷൻ ഉണ്ടാക്കി വിവിധ സംസ്ഥാനങ്ങളിൽ പൈലറ്റ് ടെസ്റ്റിങ് പൂർത്തിയാക്കി, ഉടൻ തന്നെ ദേശീയതലത്തിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നു. API-കൾ വഴി ഡാറ്റ പങ്കിട്ടതിനും ഫാം പ്ലാൻ, പ്ലോട്ട് ഐഡി കർഷകരുടെ പങ്കുവയ്ക്കലിനും ശേഷം സംസ്ഥാനം ഈ കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ കർഷകരെ ചേർക്കണം. സംസ്ഥാന പദ്ധതികൾ നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ദേശീയ തലത്തിൽ ഒരു കർഷക ഐഡി കേന്ദ്രം സൃഷ്ടിക്കും.
2024 ഡിസംബർ മുതൽ പിഎം-കിസാൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിർബന്ധിതമായി രാജ്യത്തുടനീളമുള്ള എല്ലാ കർഷകർക്കുമായി ഫാം ഐഡി/ലാൻഡ് ഐഡിയും സംസ്ഥാനം പങ്കിട്ട ഡാറ്റയും അടിസ്ഥാനമാക്കിയുള്ള ഒരു കർഷക ഐഡി ഉണ്ടായിരിക്കണം.
കർഷക രജിസ്ട്രിയധിഷ്ഠിത സേവനങ്ങൾ കർഷകരെ എങ്ങനെ സഹായിക്കുന്നു ?
* ഐഡന്റിറ്റി, ഭൂമി, വിളകൾ എന്നിവയുടെ രേഖകൾ ഒന്നുമില്ലാതെ ഫാർമർ ഐഡി വഴി ഒന്നിലധികം സർക്കാർ പദ്ധതികളിലേക്കും സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം
* ഒരോ കർഷകനും ആവശ്യമായ രീതിയിൽ ഫാമും വിളയും സംബന്ധിച്ച പ്രത്യേക ഉപദേശം
*കർഷകർക്ക് ഇൻപുട്ടുകൾ, സേവനങ്ങൾ, വിപണികൾ എന്നിവ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ അവസരം.
* യഥാർത്ഥ കർഷകരിൽ നിന്ന് ഒരു രേഖ പോലും എടുക്കാതെ വിളകളുടെ വേഗത്തിലുള്ള സംഭരണം.
* കർഷകന്റെ വിളയും വിളകളുടെ വ്യാപ്തിയും അനുസരിച്ച് കെസിസി വായ്പ ഡിജിറ്റൽ രീതിയിൽ.

കർഷക രജിസ്ട്രി നടപ്പാക്കൽ

സംസ്ഥാനത്ത് കർഷക രജിസ്ട്രി സൃഷ്ടിക്കുന്നതിൽ കേന്ദ്രം നിർവചിച്ചിരിക്കുന്ന അഞ്ച് പ്രധാന ഘട്ടങ്ങളുണ്ട്.
സംസ്ഥാന സന്നദ്ധത, റവന്യൂ വകുപ്പിന്റെROR ഡാറ്റ പങ്കിടൽ, കേന്ദ്ര ഗവൺമെന്റിന്റെ ഡാറ്റ ക്ലീനിങ് ആന്റ് ബക്കറ്റിങ്, ഫീൽഡ് പ്രവർത്തന ആസൂത്രണവുംകേന്ദ്ര സർക്കാർ വികസിപ്പിച്ച കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ കർഷകരുടെ ഓൺബോർഡിങും, ദേശീയ തലത്തിൽ കർഷക ഐഡിയുടെ ജനറേഷൻഎന്നിവയാണ് ഈ അഞ്ച് ഘട്ടങ്ങൾ.

കർഷകരുടെയും സംസ്ഥാനതലഉദ്യോഗസ്ഥരുടെയും പങ്കാളിത്തം വേണ്ട ഏറ്റവും പ്രധാന പ്രവർത്തനമാണ് കർഷകരെ ഫാർമർരജിസ്ട്രി ആപ്ലിക്കേഷനിലേക്ക്കൊണ്ടു വരിക എന്നുള്ളത്. കേന്ദ്രസർക്കാരിന്റെ കർഷകരജിസ്ട്രി ആപ്ലിക്കേഷൻ ഉപയോഗിച്ച് കർഷകരെ ഫാർമർ രജിസ്ട്രിയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രക്രിയയുടെ പരിശീലനം ഉദ്യോഗസ്ഥർക്കും അക്ഷയ സിഎസ്‌സി പോലുള്ള കേന്ദ്രങ്ങൾക്കും ഉടൻ തന്നെ നൽകുന്നതായിരിക്കും. കൂടാതെ ഇവരെ സഹായിക്കുന്നതിലേക്കായി സംസ്ഥാനതലത്തിൽ സ്റ്റേറ്റ് ഹെൽപ്ഡെസ്ക് രൂപീകരിച്ചു കഴിഞ്ഞു. ഇവരുടെ സഹായം പരിശീലനസമയത്തും കർഷകരുടെ ഓൺബോർഡിങ് സമയത്തും എല്ലാ പങ്കാളികൾക്കും ലഭ്യമാക്കുന്നതാണ്. കർഷകർക്ക് ഫാർമർ രജിസ്ട്രിയിൽ ഉൾപ്പെടുന്നതിലേക്കായി കേന്ദ്ര‑സംസ്ഥാനസർക്കാരുകൾ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

1. ക്യാമ്പ് മോഡിൽ കർഷക രജിസ്ട്രേഷൻ
2. സ്വയം മോഡിൽ കർഷക രജിസ്ട്രേഷൻ
3. സഹായക് മോഡിൽ കർഷക രജിസ്ട്രേഷൻ
4. സിഎസ്‌സി / അക്ഷയഓപ്പറേറ്റർ മുഖേനയുള്ള കർഷക രജിസ്ട്രേഷൻ വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും കർഷക പ്രാമാണീകരണം (കർഷകരുടെ ഇകെവൈസി, കർഷകരുടെ ലോഗിൻ ക്രിയേഷൻ എന്നിവ) മേൽരജിസ്ട്രേഷനിലൂടെ സാധ്യമാകും.
കർഷകർ ഫാർമർ രജിസ്ട്രി ആപ്ലിക്കേഷനിൽ (വെബ്പോർട്ടൽ ആന്റ് മൊബൈൽ ആപ്പ് ഉപയോഗിച്ച്) ലോഗിൻ ചെയ്തു തങ്ങളുടെ സ്ഥലവിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. കൂടാതെ ആധാർ വിവരങ്ങളുടെ ഉപയോഗത്തിനായുള്ള സമ്മതം നൽകുക തുടങ്ങിയ പ്രക്രിയകൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ഫാർമർരജിസ്ട്രി ആപ്ലിക്കേഷനിൽ നല്‍കും.

കേരളത്തിൽ പി എം കിസാൻ പദ്ധതിയുടെ 18‑ആം ഗഡു ആനൂകൂല്യം ലഭിച്ച 28,16,138 കർഷക ഗുണഭോക്താക്കളെ ആദ്യ ഘട്ടമെന്നനിലയിൽ ഫാർമർ രജിസ്ട്രിയിലേക്ക്കൊണ്ടുവരുവാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 30 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ്സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇത്കർഷകരുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും പങ്കാളികളായ വിവിധ ഏജൻസികളുടെയും സംയുക്തമായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ഫെബ്രുവരി 2025-ഓട് കൂടി കേരളത്തിലെ 30 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കി മാറ്റാനാണ് ഉദ്ദേശമിടുന്നത്.

കേന്ദ്ര സർക്കാരിന്റെ കർഷക രജിസ്ട്രിആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ച് ദേശീയതലത്തിൽ ജനറേറ്റ്ചെയ്യുന്ന ഒരു കർഷക ഐഡി കർഷകർക്ക് ലഭ്യമാകുന്നു. ഇതുപയോഗിച്ച്കർഷകർക്ക്ഭാവിയിൽകേന്ദ്ര‑സംസ്ഥാനസർക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭിക്കും. രേഖകൾ ശേഖരിക്കുകയും സമർപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ഒരു പരിധി വരെ ഒഴിവാക്കിക്കൊണ്ട് കർഷകർക്ക് സേവനങ്ങൾ നല്‍കുകയാണ് ആത്യന്തികമായി ഇത് ലക്ഷ്യമിടുന്നത്.

കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട്കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ തന്നെ കേന്ദ്രസർക്കാരിന്റെ കർഷകരജിസ്ട്രി ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്തു തങ്ങളുടെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബർ മാസത്തിൽ പൂർത്തിയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കർഷകർക്ക് കർഷക രജിസ്ട്രിയിൽ വിവരങ്ങൾ ചേർക്കുന്നതിന് സ്വന്തമായി സാധ്യമല്ലെങ്കിൽ അടുത്തുള്ള അക്ഷയസെന്ററിന്റേയോ, കോമൺ സർവീസ് സെന്ററിന്റേയോ കൃഷിഭവന്റെയോ സഹായം തേടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.